തോട്ടയ്ക്കാട്: സെന്റ് ജോർജ് കത്തോലിക്കാ പള്ളിയില്‍ ഇടവകദിനവും വികാരി ഫാ. ജോണ്‍ പരുവപ്പറമ്പിലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷവും ഇന്നു നടക്കും. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന. ആറിന് നടക്കുന്ന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു സന്ദേശം നൽകും.
ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വാകത്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന കുന്നത്ത്, പഞ്ചായത്ത് അംഗം ചാക്കപ്പന് തെക്കനാട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.